May 7, 2026

കലാജാഥക്ക് സ്വീകരണം നൽകി

0
IMG_20260202_152925
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം, ദേശീയ ജൻ്റർ ക്യാമ്പയിൻ നയി ചേതന 4.0 എന്നീ സന്ദേശങ്ങൾ ഉയർത്തി സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ജനുവരി 20 ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച രംഗശ്രീ സംസ്ഥാന കലാജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി. ബത്തേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീല പാൽപാത്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രാജി അധ്യക്ഷത വഹിച്ചു. മുട്ടിൽ ബഡ്സ് ഫെസ്റ്റ് വേദിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു, അസി: കോർഡിനേറ്റർ കെ എം സെലീന അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺമാരായ വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *