June 25, 2026

പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്ത്രതില്‍ മഹോത്സവത്തിന് കൊടിയേറി

0
IMG_20260202_165628
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കണിയാമ്പറ്റ : വയനാട്ടിലെ പുരാതനമായതും പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. ചടങ്ങുകളെല്ലാം ക്ഷേത്ര തന്ത്രിയുടെ കാര്‍മികത്വത്തിലാണ് നടക്കുന്നത്. വയനാട്ടിലെ തന്ന ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന കളമെഴുത്തും പാട്ടും എന്ന ചടങ്ങ് എല്ലാ വര്‍ഷവും കിരാതമൂര്‍ത്തിക്കും, ഭദ്രകാളിക്കും ഇവിടെ നടത്തിവരാറുണ്ട്. കൂടാതെ പുള്ളിമാലമ്മക്ക് വര്‍ഷംതോറും നടത്തിവരാറുള്ള പൊങ്കാലയും ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് . എല്ലാ വര്‍ഷവും നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തല്‍ പൊങ്കാലയിടാന്‍ എത്തിചേരുന്നത്.

ഫെബ്രുവരി 1 ന് കൊടിയേറുന്ന ഉത്സവം 6 ന് ആറാട്ടുബലിയോടെ സമാപിക്കും. ഇത്തവണ വിവിധങ്ങളായിട്ടുള്ള കലാപരിപാടികളും , നാടകങ്ങളും, താലപ്പൊലി വരവുകളും ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി ഇത്തവണയും ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട്. ഉത്സവദിനങ്ങളില്‍ എല്ലാദിവസവും ഭക്തജനങ്ങള്‍ക്ക് അന്നാദാനവും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *