October 15, 2026

എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥ വ്യാഴാഴ്ച

0
IMG_20260202_205519
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ക്യാപ്റ്റനും പി. സന്തോഷ് കുമാർ എം.പി. മാനേജരുമായി നടത്തുന്ന എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥയ്ക്ക് വ്യാഴാഴ്ച മാനന്തവാടിയിൽ സ്വീകരണം നൽകും. വൈകീട്ട് മൂന്നിനു ജില്ലയിൽ പ്രവേശിക്കുന്ന ജാഥയെ തലപ്പുഴ ടൗണിൽ സ്വീകരിക്കും. മാനന്തവാടി- കോഴിക്കോട് റോഡിലുള്ള അർബൻ ബാങ്ക് പരിസരത്താണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുക.

സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതം ദുഃസ്സഹമാക്കുന്ന കേന്ദ്ര ബജറ്റിനെതിരേയും കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേയുമാണ് ജാഥ നടത്തുന്നതെന്ന് എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരേ യു.ഡി.എഫ്. നടത്തുന്ന നുണപ്രചാരണങ്ങൾ തുറന്നു കാട്ടിയും ആർ.എസ്.എസിന്റെ വർഗീയ പ്രചാരവേലകൾക്കെതിരേ മതനിരപേക്ഷത സന്ദേശം പ്രചരിപ്പിച്ചുകൊണ്ടും നടത്തുന്ന ജാഥ വിജയിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

എൽ.ഡി.എഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി കൺവീനർ പി.വി. സഹദേവൻ, സി.പി.എം. മാനന്തവാടി ഏരിയാ സെക്രട്ടറി ടി.കെ. പുഷ്പൻ, സംഘാടക സമിതി ചെയർമാൻ വി.കെ. ശശിധരൻ, നേതാക്കളായ നിഖിൽ പത്മനാഭൻ, അനിൽ വള്ളുവക്കണ്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *