July 17, 2026

പുൽപ്പള്ളിയിൽ കുളത്തിൽ വീണ് വയോധികൻ മരിച്ചു; മരിച്ചത് മുൻ വനംവകുപ്പ് ജീവനക്കാരൻ

0
IMG_20260202_210418
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കൃഷിയിടത്തിലെ കുളത്തിൽ വീണ് വയോധികൻ മരിച്ചു. പുൽപ്പള്ളി വടാനക്കവല പാണാനാനിക്കൽ ബേബി (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനംവകുപ്പിലെ മുൻ ജീവനക്കാരനായിരുന്ന ബേബി, തന്റെ കൃഷിയിടത്തിൽ പറിച്ചിട്ട തേങ്ങകൾ ശേഖരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടൻതന്നെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മേരിയാണ് ഭാര്യ. മക്കൾ: ജോബിഷ് (സി.ആർ.പി.എഫ്), ഫാ. ജിതേഷ്, ആൽബിൻ (സി.എസ്.ബി, ബംഗളൂരു). മരുമക്കൾ: സജന, ടിൻസി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *