സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പുൽപ്പള്ളി: ജെ.സി.ഐ (സോൺ 19), കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ നിന്നായി ആയിരത്തോളം പേർ ക്യാമ്പിൽ പങ്കെടുത്തു. വാസ്കുലാർ സർജറി, സ്പൈൻ സർജറി, ഓർത്തോപീഡിക്, ജനറൽ ശസ്ത്രക്രിയ, പീഡിയാട്രിക് സർജറി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജെ.സി ലിയോ ടോം അധ്യക്ഷത വഹിച്ച ചടങ്ങിൽ സോൺ പ്രസിഡന്റ് സെൻ അരുൺ പ്രഭു, മോവിൻ മോഹൻ, ബിജു, ബാബു രാജേഷ്, പി.കെ ലിജോ, സുമേഷ് എം.ജി, ഹണി എന്നിവർ സംസാരിച്ചു.





Leave a Reply