വെള്ളമുണ്ട പഞ്ചായത്ത്: 2026-27 വർഷത്തെ വികസന പദ്ധതികൾക്ക് രൂപരേഖയായി; വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു
തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ മുന്നോടിയായുള്ള വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. വികസന പദ്ധതികളുടെ പ്രാഥമിക ചർച്ചകൾക്കായി ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളെ അടിസ്ഥാനമാക്കി ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചകളിൽ നിരവധി നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്. ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് വരാനിരിക്കുന്ന ഗ്രാമസഭകളിൽ ചർച്ച ചെയ്ത ശേഷം വികസന സെമിനാറിൽ അവതരിപ്പിക്കും.
പ്രമുഖരുടെ പങ്കാളിത്തം യോഗത്തിൽ ജനപ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും സജീവമായി പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ലതിക അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി. പി മൊയ്‌ദു ഹാജി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ സലാം സ്വാഗതം ആശംസിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ ആതിക്ക ബായി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മമ്മൂട്ടി മാസ്റ്റർ, മെമ്പർമാരായ മമ്മൂട്ടി മദനി, എഴുത്തൻ മമ്മൂട്ടി, കെ.കെ. അബ്ദുള്ള, രമേശൻ, നാസർ സാവാൻ, ഷമീർ തുരുത്തിയിൽ, സുമേഷ്, റംല മുഹമ്മദ്, സുമയ്യ ടീച്ചർ, ലീല ഗണേശൻ, ഉണ്ണാച്ചി മൊയ്‌ദു, ബിബീന ബാബു, ബ്ലെസ്സി തോമസ്, രാകേഷ്, ബുഷ്‌റ കോമ്പി, ഗീത, ഷിംന, കെ.ടി. സുധാകരൻ, ഷൈജി ഷിബു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply