ബത്തേരി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ ഓഡിറ്റോറിയം ഉദ്ഘാടനവും, അനുമോദന ചടങ്ങും നടത്തി
ബത്തേരി: എൻ എസ് എസ് യൂണിയൻ ഓഫീസിനുമുകളിൽ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘടനവും, വിവിധ മേഖലകളിൽ പ്രശസ്‍തി നേടിയ സമുദായ അംഗങ്ങൾ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങൾ എന്നിവർക്ക് അനുമോദനവും യൂണിയൻ പ്രസിഡന്റ് കെ ജയപ്രകാശ് നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് എം ജി പദ്മനാഭൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യൂണിയൻ സെക്രട്ടറി ശ്യാഘോഷ് പിവി സ്വാഗതം ആശംസിച്ചു.
യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നായി 50ഓളം കുട്ടികൾക്ക് സ്കോളർഷിപ്പുകളും, എൻഡോവ്മെന്റുകളും നൽകി.
വിക്രമൻ എസ് നായർ, വി എം വിശ്വനാഥൻ, ജയമുരളി, കല ഉണ്ണികൃഷ്ണൻ, സുജാത സദാശിവൻ രമണിപി എസ് , ശ്രീദേവി. എം , ഡിപി രാജശേഖരൻ, ഇ പി മോഹൻദാസ്, ഡി ആർ സതീഷ് തുടങ്ങിയവർ സംസാരിച്ചു. സതീഷ്. കെ നന്ദി പറഞ്ഞു.





Leave a Reply