നവജീവന യാത്രക്ക് സ്വീകരണം നൽകും;എൻ ജി ഒ അസോസിയേഷൻ
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ നിരവധിയായ ആനുകുല്യങ്ങൾ നിഷേധിക്കുകയും, സിവിൽ സർവീസിനെ തകർക്കുകയും ചെയ്യുന്ന ഇടത് സർക്കാർ നയങ്ങൾക്കെതിരെ സിവിൽ സർവീസ് സംരക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ, ജന.സെക്രട്ടറി എ.പി. സുനിൽ. ട്രഷറർ വി.പി ബോബിൻ എന്നിവർ നയിക്കുന്ന കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിചേരുന്ന നവജീവന യാത്ര ആറാം തീയതി വയനാട് ജില്ലയിൽ പ്രവേശിക്കുമ്പോൾ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകുമെന്ന് സംസ്ഥാന സെക്രട്ടറിമാരായ സി വിഷ്ണുദാസ്, കെ എ മുജീബ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ ചിറക്കൽ, ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി, ജില്ലാ സെക്രട്ടറി പി.ജെ ഷൈജു, ട്രഷറർ സി ജി ഷിബു എന്നിവർ അറിയിച്ചു.





Leave a Reply