വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 6ന്
മാനന്തവാടി: ഗവൺമെന്റ് യുപി സ്കൂളിൻ്റെ 161-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഷാജി തോമസ് മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും (സ്പെക്ട്ര 2K26) ഫെബ്രുവരി 6 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഷട്ടിൽ ടൂർണമെൻ്റ്, ഫാമിലി ക്വിസ്സ്മത്സരം, ഫ്ലാഷ് മോബ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വാർഷികാഘോഷ പരിപാടികൾ വൈകുന്നേരം 5.30ന് മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും
ഹെഡ്മാസ്റ്റർ വർക്കി ടി.പി , പി.ടി.എ പ്രസിഡൻ്റ് ഇവി അരുൺദാസ്, മുരളീദാസ് പി, ബിന്ദു കെ.കെ, ഹസീന കെ, ദിവ്യ കെ.എസ് എന്നിവർ പങ്കെടുത്തു.





Leave a Reply