June 25, 2026

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ക്ക് നാളെ തുടക്കം

0
IMG_20260204_210012
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ജില്ലാതല കേരളോത്സവ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. കലാ-കായിക മത്സരങ്ങള്‍ ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ ഫെബ്രുവരി എട്ട് വരെയും സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ ഫെബ്രുവരി ഏഴ്,എട്ട് തിയതികളില്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലും നടക്കും.

നാളെ രാവിലെ എട്ട് മുതല്‍ പനമരം കരിമ്പുമ്മല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്, ആറിന് രാവിലെ എട്ട് മുതല്‍ വെള്ളമുണ്ട ഗവ ഹൈ സ്‌കൂളില്‍ ഗ്രൗണ്ടില്‍ കബഡി, ഏഴിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ അത്ല റ്റിക്സ്, മീനങ്ങാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വടംവലി, കല്‍പ്പറ്റ വൈസ് മെന്‍സ് ക്ലബ്ബില്‍ ബാഡമിന്റന്‍/ഷട്ടില്‍, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ആര്‍ച്ചറി, സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഗ്രൗണ്ടില്‍ ബാസ്‌കറ്റ് ബോള്‍, വെള്ളാരംകുന്ന് കുന്‍ഫുദയില്‍ നീന്തല്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ കളരിപ്പയറ്റ്, കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ പഞ്ചഗുസ്തി, ഫുട്ബോള്‍ മത്സരങ്ങളും കോട്ടത്തറ യുവശക്തിയില്‍ വോളിബാള്‍ മത്സരവും നടക്കും.

 

ഫെബ്രുവരി ഏഴിന് രാവിലെ 10 മുതല്‍ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ സ്റ്റേജിതര മത്സരങ്ങളായ മലയാളം ഉപന്യാസ രചന, ഇംഗ്ലീഷ്/ഹിന്ദി കഥാരചന, കവിതാ രചന മലയാളം, കലാമത്സരങ്ങള്‍, കഥാരചന മലയാളം, പെന്‍സില്‍ ഡ്രോയിങ്, ജലഛായം, കാര്‍ട്ടൂണ്‍, കളിമണ്‍ ശില്‍പ്പ നിര്‍മ്മാണം, ഫ്ളവര്‍ ഡിസൈനിങ്, മെഹന്ദി, ക്വിസ് മത്സരങ്ങള്‍ നടക്കും. എട്ടിന് മോണോ ആക്ട്, ലളിതഗാന, മിമിക്രി, മൈമിങ്, കര്‍ണാടിക് സംഗീതം, നാടകം, ഹിന്ദുസ്ഥാനി (വായ്പാട്ട്), ഭരതനാട്യം, ദേശഭക്തിഗാനം, മോഹിനിയാട്ടം, ചെണ്ട, കുച്ചുപ്പുടി, ചെണ്ടമേളം, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, പ്രസംഗം (മലയാളം), വട്ടപ്പാട്ട്, കഥാപ്രസംഗം, ഒപ്പന, നാടോടിപ്പാട്ട്, കേരള നടനം, സംഘഗാനം, മണിപ്പൂരി, ഫ്ളൂട്ട്, നാടോടി നൃത്തം, സംഘ നൃത്തം, ഗിറ്റാര്‍, തിരുവാതിര, ഹാര്‍മോണിയം തുടങ്ങീയ മത്സരങ്ങള്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ 04936 202390 ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *