June 11, 2026

സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

0
IMG_20260205_094405
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ്, മറ്റു വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് ഉണ്ടാകാനിടയുള്ള റോഡപകടത്തിന്റെ ഗൗരവം ഉൾക്കൊണ്ടു പഞ്ചായത്ത് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴെയങ്ങാടി -വേലിയമ്പം റോഡിൽ സ്പീഡ് ബ്രേക്കർ സംവിധാനം സ്ഥാപിച്ചു.

പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദുപ്രകാശ് ഉദ്ഘാടനം   ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോഷി ചാരുവേലിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.

ആരോഗ്യ -വികസനസ്റ്റാണ്ടിങ് കമ്മിറ്റി ചെയർ പേഴ്സൺമാർ ,   വാർഡ്‌ ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ജീവനക്കാരും, പൊതുജനങ്ങളും പങ്കെടുത്തു.

സാമൂഹ്യ പ്രതിബദ്ധത ഉൾക്കൊണ്ടു ഇതിനു വേണ്ട ഉപകരണം സ്പോൺസർ ചെയ്ത പി ഡി സി ലാബ് ഉടമയായ ലിയോ പി ഡി സി യെ ചടങ്ങിൽ അഭിനന്ദിച്ചു. പുൽപള്ളി പോലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീധരൻ എ സി, പോൾ തോമസ്  എന്നിവർ ആശംസകൾ പറഞ്ഞു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ കെ . മനോജ്‌ സ്വാഗതം പറഞ്ഞു.ലിയോ പി ഡി സി നന്ദി പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *