ഫെബ്രുവരി 12 അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുക: ടി.യു.സി.ഐ
കൽപ്പറ്റ: അമേരിക്ക-ഇന്ത്യ വ്യാപാര ഉടമ്പടി തള്ളിക്കളയുക, തൊഴിലാളിവിരുദ്ധ നാല് ലേബർ കോഡുകൾ റദ്ദാക്കുക, കരാർ തൊഴിൽ സമ്പ്രദായം നിർത്തലാക്കുക, കേന്ദ്ര വൈദ്യതി നിയമം, ആണവ മേഖല സ്വകാര്യവൽക്കരിക്കുന്ന ശാന്തി ബിൽ, തുടങ്ങിയവ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഫെബ്രുവരി 12 അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റ വർഗ്ഗീസ് ഭവനിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ടി.യു.സി.ഐ ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് കെ.ജി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വി.ജെ. ഷാജൻ, പി.കെ. രാജൻ, ബിജി ലാലിച്ചൻ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply