വാർഷികാഘോഷവും യാത്രയയപ്പും നടത്തി
മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ 97-ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി. നഗരസഭ വൈസ് ചെയർ പേഴ്സൻ അഡ്വ: സിന്തു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി: അജി കൊളോണിയ അധ്യക്ഷത വഹിച്ചു.
സിനിമാ- സീരിയൽ ആർട്ടിസ്റ്റ് നിഷാ സാരംഗ് മുഖ്യാതിഥിയായിരുന്നു. തുമ്പൂർമുഴി മോഡൽ ബയോ കംപോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ പി കെ ഹംസ, എ ഇ ഒ എം സുനിൽകുമാർ, ദീപ ലോറൻസ്, സിനി മാമച്ചൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.





Leave a Reply