കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്
മാനന്തവാടി:കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം ; ഭർത്താവ് മരിച്ചു. ഭാര്യക്കും കുട്ടിക്കും പരിക്ക്.
കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമുന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു. ഇന്നലെ രാത്രി 10:30 ന് എരുമതെരുവിൽ വെച്ചായിരുന്നു സംഭവം .തീ പടർന്ന കണ്ട നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. രണ്ട് കുട്ടികൾ കൂടെ കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകൾ ഇല്ല.
PY-03-A-3588 എന്ന കാർ ആണ് കത്തിയത്. യുവാവ് കടബാധ്യതിയാലിയാരുന്നുവെന്ന് പറയുന്നു. ആത്മഹത്യ ചെയ്യുകയാണന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. ഉടൻ വിവരം മാനന്തവാടിയിലേക്ക് അറിയിച്ചെങ്കിലും അത്യാഹിതം നടന്ന് കഴിഞ്ഞിരുന്നു.
മരണപ്പെട്ട യുവാവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.





Leave a Reply