May 16, 2026

ത്രിദിന സെമിനാർ സമാപനം

0
IMG_20260206_140052
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി വിഭാഗവും ഫയർഫ്ലൈ ഏഷ്യൻ അസോസിയേഷൻ( എഫ് എ എ ) , ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട) സംയുക്തമായി സംഘടിപ്പിക്കുന്ന മിന്നാമിനുങ്ങുകൾ എന്ന വിഷയത്തിലുള്ള ത്രിദിന അന്തരാഷ്ട്ര സെമിനാർ പ്രൗഢമായ സമാപന സമ്മേളനത്തോടെ സമാപിച്ചു. ഈ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നു.സമാപന സമ്മേളനം ഡോ. വി പി ഉണ്ണിയാൽ ഉദ്ഘാടനം ചെയ്തു വിജ്ഞാനത്തിന്റെ കൈമാറ്റത്തിലൂടെ മാത്രമേ സമൂഹത്തിനു പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.

സമാപന സമ്മേളനത്തിൽ ഡോ . കെ എൻ അജോയ്കുമാർ ( കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ബോട്ടണി ഡിപ്പാർട്മെന്റ് ഹെഡ് ) അധ്യക്ഷത വഹിച്ചു. വിവിധ സർവ്വകലാശാലകളിൽ നിന്നുമുള്ളപ്രതിനിധികൾ പങ്കെടുത്തു.

മികച്ച പ്രബന്ധങ്ങൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. പ്രൊഫസ്സർ കെ വി പ്രകാശ്, ഡോ. ജോസഫ് ജെ എരിഞ്ചേരി എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും സംഘാടകസമിതി ഡയറക്ടർ ഡോ. ഷംസുദ്ധീൻ( കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ സൂവോളജി ഡിപ്പാർട്മെന്റ് ഹെഡ് ) ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമായി. തുടർന്ന് ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾക്ക് ഭാഗമാകും എന്നും സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *