May 16, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രോത്സവം ഇന്ന് കൊടിയേറും

0
IMG_20260206_131459
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: വയനാട് മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ഇന്ന് (ഫെബ്രുവരി 6, വെള്ളി) കൊടിയേറും. മകരം 23 മുതൽ 29 വരെ (ഫെബ്രുവരി 6 മുതൽ 12 വരെ) ഏഴു ദിവസങ്ങളിലായാണ് ഉത്സവം നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റം നടക്കും. ഉത്സവത്തിന്റെ പ്രധാന ദിനമായ ഫെബ്രുവരി 10-ന് രാവിലെ 9 മണിക്ക് ഉത്സവബലി ദർശനവും വൈകുന്നേരം 6 മണിക്ക് മുട്ടിൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നുള്ള താലപ്പൊലി എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. താലപ്പൊലിക്ക് ശിങ്കാരിമേളം, കൈകൊട്ടിക്കളി, അമ്മൻകുടം എന്നിവ അകമ്പടിയാകും. ഫെബ്രുവരി 11-ന് രാവിലെ സന്താനഗോപാല പായസ ഹോമവും സുകൃത ഹോമവും വൈകുന്നേരം പള്ളിവേട്ട എഴുന്നള്ളിപ്പും നടക്കും. ഉത്സവ ദിനങ്ങളിൽ രാവിലെ ഗണപതി ഹോമം, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, ശ്രീബലി എന്നിവയും വൈകുന്നേരം കാഴ്ചശീവേലി, തായമ്പക, വിളക്കെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകളും നടക്കും. കൂടാതെ വിവിധ ദിവസങ്ങളിലായി അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ക്ലാസിക്കൽ ഡാൻസ്, തിരുവാതിര, ചാക്യാർകൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 12-ന് രാവിലെ 9 മണിക്ക് ആറാട്ടും തുടർന്ന് കൊടിയിറക്കവും നടക്കും. ഉച്ചയ്ക്ക് 12.30-ന് പ്രസാദ ഊട്ടോടുകൂടി ഉത്സവ ചടങ്ങുകൾ സമാപിക്കും. കെ. രാമദാസ്, കെ.ഇ. പ്രകാശൻ (രക്ഷാധികാരികൾ), എം.പി. അശോക് കുമാർ (പ്രസിഡന്റ്), കെ. ശശിധരൻ നായർ (സെക്രട്ടറി), പി.വി. ജയപ്രകാശ് (ട്രഷറർ) എന്നിവരടങ്ങുന്ന ക്ഷേത്ര കമ്മിറ്റിയാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *