May 16, 2026

കബനിഗിരിയിൽ നക്ഷത്ര നിരീക്ഷണം നടത്തി

0
IMG_20260209_104346
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കബനിഗിരി യൂണിറ്റും, ശ്രുതി ഗ്രന്ഥശാലയും ചേർന്ന് ഗ്രസ്ഥശാലയുടെ മുറ്റത്ത് നക്ഷത്രനിരീക്ഷണം നടത്തി.

സന്ധ്യയ്ക്ക് മനോഹരമായ ആകാശം ദൃശ്യമായിരുന്നു.മീനം,മേടം, ഇടവം, മിഥുനം എന്നീ സൗരരാശികളേയും , വേട്ടക്കാരൻ, വേട്ട പട്ടി, കാസിയോപ്പിയ, ഒറിഗ , പെഴ്സിയൂസ് എന്നീ നക്ഷത്രഗണങ്ങളേയും , സിറിയസ് , തിരുവാതിര, റീഗൽ, അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീരം, പുണർതം തുടങ്ങിയ നക്ഷതങ്ങളേയും, വ്യാഴം ഗ്രഹത്തേയും ആകാശത്ത് അമേച്ചർ വാനനിരീക്ഷകനായ ടോമി എം.എം. പരിചയപ്പെടുത്തി. ഗ്രന്ഥശാല സെക്രട്ടറി പി.ടി. പ്രകാശൻ , പരിഷത്ത് കബനിഗിരി യൂണിറ്റ് സെക്രട്ടറി പ്രസാദ്, പ്രസിഡന്റ് സന്തോഷ് , കമ്മറ്റി അംഗം ഷൈജു പി.എം തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *