മെഡിക്കല്‍ കോളേജിലെ അടച്ചിട്ട ശൗചാലയങ്ങള്‍ ഉടന്‍ തുറന്നുനല്‍കണം: എസ്ഡിപിഐ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കുകളില്‍ അടച്ചിട്ടിരിക്കുന്ന ശൗചാലയങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉടന്‍ തുറന്നുനല്‍കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി.
ആയിരക്കണക്കിനാളുകള്‍ ദിവസവും ചികില്‍സയ്‌ക്കെത്തുന്ന മെഡിക്കല്‍ കോളേജില്‍ പൊതു ശൗചാലയങ്ങളുടെ അപര്യാപ്തത നിലനില്‍ക്കെയാണ് ഈ അനാവശ്യ പൂട്ടിയിടല്‍. രോഗികളെ പരിചരിക്കാന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്കും ഒ.പിയില്‍ ചികില്‍സയ്‌ക്കെത്തി പരിശോധനാ ഫലങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നവര്‍ക്കും ഏറെ സഹായകമാകേണ്ട സൗകര്യമാണ് അധികൃതരുടെ അനാസ്ഥ കാരണം അടച്ചിട്ടിരിക്കുന്നത്.
ശൗചാലയങ്ങള്‍ ഉടന്‍ തുറന്ന് ശുചിത്വത്തോടെ ഉപയോഗയോഗ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ആറ്റക്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ നൗഷാദ്, ജോയിന്റ് സെക്രട്ടറി സൈനുദ്ദീന്‍, ട്രഷറര്‍ അബ്ദുല്‍ സലാം, സലീം തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply