May 16, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
IMG_20260209_131551
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പരേതനായ വി.എം. ഷാജിയുടെ (മുൻ ബവ്‌കോ മാനേജർ, പുൽപ്പള്ളി) സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ആലൂർക്കുന്ന് വെള്ളിലാംത്തടത്തിൽ മരകാവ് സെന്റ് തോമസ് ചർച്ച് റോഡിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. മരകാവ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ജോസ് കളപ്പുരയ്ക്കൽ ചടങ്ങിന് അധ്യക്ഷത വഹിക്കുകയും വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു.

 

പതിനെട്ടാം വാർഡ് മെമ്പർ സെലിൻ മാനുവൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബിജു ഇരട്ടമുണ്ടയിൽ (പൂതാടി പഞ്ചായത്ത് മെമ്പർ), ഓമന ഗോവിന്ദൻ (വാർഡ് മെമ്പർ, പുൽപ്പള്ളി), റെജി ഓലിക്കരട്ട് (കേരള കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ്‌), ഡോ. ജോമറ്റ് കോതവഴിയിൽ (മുൻ വാർഡ് മെമ്പർ), മനു പ്രസാദ് (ബി.ജെ.പി മണ്ഡലം പ്രസിഡന്റ്), പ്രഹ്ലാദൻ കെ. (ബവ്കോ ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ), ടോം പോൾ (റോട്ടറി ക്ലബ് പ്രസിഡന്റ്), ലിയോ പി.ഡി.സി (ജെ.സി.ഐ പ്രസിഡന്റ്), ചെറിയാൻ തളികപ്പറമ്പിൽ (ബൂത്ത്‌ പ്രസിഡന്റ്‌ കോൺഗ്രസ്, ആലൂർക്കുന്ന്), ബാബു (മുൻ പ്രസിഡന്റ്‌ വൈ.എം.സി.എ), സിന്ധു ജോബിഷ് (മനോരമ ന്യൂസ്‌ പെൺതാരം) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 

വി.എം. ജോസഫ്, വി.എം. മത്തായി, ദിപു തോമസ്, ഏയ്ഞ്ചൽ ഷാജി, ഷാരോൺ ഷാജി, റോസ് മരിയ, ഹിമ കുര്യാക്കോസ്, മിനി ബിജു, ഷാരോൺ സജി, ദീപാ മത്തായി, ബ്രിജിത്ത് തോമസ്, ബെന്നി മാത്യു, മനോജ്‌ കടുപ്പിൽ, സണ്ണി പുത്തൻകുടിയിൽ, ജെയിംസ് മാളിയേക്കൽ, സജി തെക്കേടത്ത്, അജേഷ് കൃഷ്ണ, ഗോപൻ വൈദ്യർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ദീപാ ഷാജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *