May 16, 2026

ദേശീയ സ്‌കൂൾ ഗുസ്‌തിയിൽ സയ്യിദത്ത് ആയിഷ നാഫിയക്ക് വെങ്കലം 

0
IMG_20260209_154519
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാരം: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയ്യിദത്ത് ആയിഷ നാഫിയ പി.എം നാടിന് അഭിമാനമായി മാറി. തന്റെ പിതാവ് മനാഫ് തങ്ങൾ, പിതൃസഹോദരൻ ജമാലുദ്ധീൻ എന്നിവരുടെ ശിക്ഷണത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ഗുസ്‌തിയിലും കളരിയിലും പരിശീലനം നടത്തിവരികയാണ് ആയിഷ. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിളക്കം കണിയാരം ദേശത്തിന് വലിയ ആവേശമാണ് പകരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *