November 8, 2026

കുടിവെള്ള സ്രോതസ്സുകളിലെ ബാക്ടീരിയ സാന്നിധ്യത്തെ തുടർന്ന് അടച്ചിട്ട കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂൾ തുറന്നു

0
IMG-20261102-WA0444(3)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിൽ കുടിവെള്ള സ്രോതസ്സുകളിലെ ബാക്ടീരിയ സാന്നിധ്യം മൂലമുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചിട്ട ഹൈസ്കൂൾ വിഭാഗം ക്ലാസ്സുകൾ പുനരാരംഭിച്ചു. വിദ്യാർഥികൾക്ക് പനിയും ഛർദിയും പ്രകടമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സ്കൂളിലെ കിണറിലും വാട്ടർ ഫിൽറ്ററുകളിലും ഇ-കോളിയും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയതിനെ തുടർന്നാണ് 3 ദിവസത്തേക്ക്സ്കൂൾ അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നത്. സംഭവത്തിൽ എൺപതോളം വിദ്യാർഥികളും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നിരവധി പേരുമാണ് ചികിത്സ തേടിയത്. കിണറും കുടിവെള്ള ഫിൽറ്ററുകളും പൂർണ്ണമായി ശുചീകരിച്ച ശേഷമാണ് സ്കൂളിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *