ജെഎസ്ഒവൈഎ യുവജന മാസാചരണം: മലബാർ ഭദ്രാസനതല ഉദ്ഘാടനം നിർവഹിച്ചു
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ വച്ച് മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ചടങ്ങിന് മുന്നോടിയായി അരമന അങ്കണത്തിൽ തിരുമനസ്സ് പതാക ഉയർത്തുകയും ഭദ്രാസന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരമന വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു. നവംബർ 8 ഞായറാഴ്ച ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും മേഖലകളിലും പതാക ഉയർത്തുന്നതോടൊപ്പം വിവിധ സാമൂഹിക, ക്ഷേമ, ചാരിറ്റി പ്രവർത്തനങ്ങളും മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ചടങ്ങിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോ ഷാജു, സെക്രട്ടറി കെ.പി. എൽദോസ്, ഫാ. ബേസിൽ കരനിലത്ത്, ഫാ. ബാബു നീറ്റുങ്ങര, ഫാ. എൽദോ മനയത്ത്, ഫാ. മനീഷ് ജേക്കബ്, ഫാ. സോജൻ വാണാക്കുടി, ഫാ. എൽദോ ലീലാ ഭവനം, ഫാസിൻ ജോസ്, ടോംസ് എൽദോസ്, ബേബി വാളംകോട്ട് തുടങ്ങിയവർ സംസാരിച്ചു.




Leave a Reply