June 25, 2026

അക്ഷരം-ആരോഗ്യം: സ്‌കൂള്‍ ആരോഗ്യ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

0
IMG_20260209_183858
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കുട്ടികളുടെ വളര്‍ച്ച, വികാസം, പഠനം എന്നിവയില്‍ ആരോഗ്യത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ് സ്‌കൂള്‍തലത്തില്‍ സമഗ്ര ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ അക്ഷരം ആരോഗ്യം (അ.ആ) പദ്ധതി നടപ്പാക്കുന്നു. ശാരീരിക- മാനസിക-ലൈംഗിക-പ്രത്യുല്‍പാദന ആരോഗ്യം, സാമൂഹ്യ സുസ്ഥിരത എന്നീ മേഖലകളില്‍ 11 ഉപ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയാണ് അആ അക്ഷരം ആരോഗ്യം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ വിവരങ്ങള്‍ കാലികമാക്കി സൂക്ഷിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് മുഖേന വിവരങ്ങള്‍ ശേഖരിക്കും. പ്രാഥമികതലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തില്‍ എല്‍.പി വിദ്യാര്‍ത്ഥികളിലാണ് ആരോഗ്യ പരിശോധനകള്‍ നടത്തുന്നത്.

 

മാനന്തവാടി ദ്വാരക എ.യു.പി സ്‌കൂള്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംയുക്തമായി നടത്തിയ ജില്ലാതല പരിപാടി ജില്ലാ ആര്‍. സി.എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപിക സിജി ജോസഫ് അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക ബിജി എബ്രഹാം, മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.എന്‍ അശ്വതി, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് മജോ ജോസഫ്, മാനന്തവാടി നൂണ്‍ മീല്‍ ഓഫീസര്‍ പി.സി സന്തോഷ്, പൊതുജനാരോഗ്യ വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ ശിവദാസന്‍, പൊരുന്നന്നൂര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ പ്രീത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മഞ്ജുനാഥ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ലാലി, കൗണ്‍സിലര്‍ ജാസ്മിന്‍ ബേബി, അക്ഷരം ആരോഗ്യം മെന്റര്‍ ടീച്ചര്‍ സീന വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *