തോണിച്ചാൽ തിറ മഹോത്സവം 14, 15 തീയ്യതികളിൽ
തോണിച്ചാൽ: ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോൽസവം ഫെബ്രു 14, 15 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 5 മണിക്ക് കഴകം ഉണർത്തലും വേലയും 6 മണിക്ക് കൊടിയേറ്റവും നടക്കും.വൈകീട്ട് 3 മണിക്ക് മലയിൽ നിന്നും കഴകത്തേക്ക് ദൈവങ്ങളെ എഴുന്നള്ളിക്കും. വൈകീട്ട് 6 മണിക്ക് ഒതയോത്ത് തറവാട്ടിൽ കുംഭം നിറക്കൽ ചടങ്ങ് നടക്കും.15 ന് പുലർച്ചെ മൂന്ന് മണിക്ക് ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിൽ നിന്നും കുംഭം എഴുന്നള്ളത്ത് നടക്കും. രാവിലെ 8 മണി മുതൽ ദേവീദേവൻമാരുടെ വെള്ളാട്ടുകളും വിവിധ തിറകളും നടക്കും. വൈകീട്ട് നാല് മണിക്ക് ക്ഷേത്രത്തിലെ പ്രധാന തിറയായ മലക്കാരി തിറ നടക്കും.16 ന് രാവിലെ മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേക്കും മടക്കി എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി രണ്ട് ദിവസവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ക്ഷേത്രം വൈസ്. പ്രസിഡന്റ് കെ. വി. രാധാകൃഷ്ണൻ സെക്രട്ടറി രാകേഷ് കൈരളി, ആഘോഷകമ്മിറ്റി കൺവീനർ രഞ്ജിത്ത് ഓ. കെ. മിഥുൻ രാജ് കെ. എസ്. അഖിൽ പ്രേം സി.തുളസി ദാസ് വി. ജി.
പി. വിജയൻ, സുകുമാരൻ കെ. എസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.





Leave a Reply