July 17, 2026

മാനന്തവാടി താലൂക്കില്‍ പണിമുടക്ക് പൂര്‍ണ്ണം

0
IMG_20260212_182655
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സംയുക്ത ട്രേഡ് ആഹ്വാനം ചെയ്ത പണിമുടക്ക് മാനന്തവാടി താലൂക്കിന്റെ വിവിധയിടങ്ങളില്‍ പൂര്‍ണ്ണമായിരുന്നു. കട കമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല. ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ധനകാര്യ സ്ഥാപനങ്ങളും മാനന്തവാടിയിലെ ഹെഡ് പോസ്റ്റ് ഓഫിസും അടഞ്ഞുകിടന്നു. മാനന്തവാടിയില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. കെ എം വര്‍ക്കി, സി പി മുഹമ്മദാലി, എ പി മധുസുദനന്‍, എ ഉണ്ണികൃഷ്ണന്‍, കെ ടി വിനു, എ കെ റൈഷാദ്, കെ ജെ റോയ്, രജിതാലയം രവീന്ദ്രന്‍, ടി കെ രവിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *