വികസന മേഖലയിൽ കേരളം ലോക നിലവാരത്തിലെന്ന് ഇ.പി ജയരാജൻ; എൽ.ഡി.എഫ് പ്രചരണ ജാഥയ്ക്ക് തുടക്കം
പുൽപ്പള്ളി: കേരളത്തിലെ സമസ്ത മേഖലകളിലും വികസനത്തിന്റെ കയ്യൊപ്പ് ചാർത്താൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചെന്നും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ലോക ശരാശരിക്കൊപ്പം എത്താൻ സംസ്ഥാനത്തിന് കഴിഞ്ഞെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. മുള്ളൻകൊല്ലിയിൽ എൽ.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എം ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഥ ക്യാപ്റ്റൻ കെ. റഫീക്, വൈസ് ക്യാപ്റ്റൻ കെ.ജെ ദേവസ്യ, മാനേജർ ഷാജി ചെറിയാൻ എന്നിവരും ടി.ജെ ചാക്കോച്ചൻ, കെ. സ്കറിയ, കെ.ആർ ജയരാജ്, ബെന്നി കുറുമ്പാലക്കാട്, ഷൈജു വി. കൃഷ്‌ണൻ, രുഗ്മണി സുബ്രമണ്യൻ, എം.എസ് സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, സി.പി വിൻസെന്റ്, പി.എസ് ജനാർദ്ദനൻ, ബേബി എന്നിവരും പ്രസംഗിച്ചു.





Leave a Reply