മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു
വൈത്തിരി: ഇന്നലെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ മധ്യവയസ്കന്റെ ബന്ധുക്കളെ പോലീസ് തേടുന്നു. എറണാകുളം ജില്ലക്കാരനെന്നു കരുതുന്ന കുര്യൻ മകൻ ജെയിംസ് എന്നല്ലാതെ മറ്റൊരു വിവരവും ഇയാളെ കുറിച്ചറിയില്ല. ലക്കിടിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയിരുന്നു ജെയിംസ്. സ്ഥാപനമുടമ അബ്ദുൽ മുനീർ, തൊട്ടടുത്ത് ജോലി ചെയ്യുന്ന കുഞ്ഞിരാമൻ, നൗഫൽ വൈത്തിരി എന്നിവരുടെ മൊഴിയില്നിന്നും ബന്ധുക്കളെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. മേൽ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04936255225 (വൈത്തിരി സ്റ്റേഷൻ), 9497980826(എസ്ഐ) എന്നീ നമ്പറിൽ അറിയിക്കേണ്ടതാണ്.





Leave a Reply