വയനാട് സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിന് തീപിടിച്ചു
തോൽപ്പെട്ടി: ഇന്ന് പുലർച്ചെ 3:30 ന് കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായം ഇല്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നരക്ഷാ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയും വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കയും ചെയ്തു.കാർ യാത്രക്കാർ എല്ലാവരും സുരക്ഷിയരാണ്.





Leave a Reply