ആയുഷ് വാക്കത്തോൺ: ഹെൽത്തി കേരള ക്യാമ്പയിന് വയനാട്ടിൽ ആവേശകരമായ തുടക്കം
കൽപ്പറ്റ: ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം, വൈബ് ഫോർ വെൽനസ് – ആരോഗ്യം ആനന്ദം എന്നീ സന്ദേശങ്ങൾ മുൻനിർത്തി ‘ആക്ട് വെൽ ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വയനാട് ജില്ലാതലത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ 8.30-ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പരിപാടി വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വണ്ടിയുടെ അകമ്പടിയോടെ നടന്ന വാക്കത്തോണിൽ ആയുഷ് വകുപ്പിലെ മുന്നൂറോളം ജീവനക്കാർ ക്യാമ്പയിൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ടീഷർട്ടുകൾ ധരിച്ച് അണിനിരന്നത് പൊതുജനശ്രദ്ധ ആകർഷിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും ഈ വാക്കത്തോൺ വലിയ പ്രചോദനമായി മാറി.





Leave a Reply