November 7, 2026

കാടിന് തീ പിടിച്ചു; അഗ്നിരക്ഷാ സേന തക്കസമയത്ത് എത്തി അണച്ചു

0
IMG_20260214_133349
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: എടവക പഞ്ചായത്തിലെ തോണിച്ചാൽ ഏട്ടമാണ്ടകുന്നിൽ ആദിവാസികൾക്ക് വീട് വെക്കാനായി പതിച്ചു നൽകിയ രണ്ടേക്കറോളം വരുന്ന ഭൂമിയിലെ അടിക്കാടുകൾ കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് സമയോചിതമായി ഇടപെട്ട് തീ പൂർണ്ണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം.പി, രജീഷ് കെ, മനു ആഗസ്റ്റിൻ, സുജിത് എം.എസ്, ശ്രീകാന്ത് എ.എസ്, ഹോം ഗാർഡ് രൂപേഷ് വി.ജി എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *