ഗ്യാസ് സിലിൻഡറിന് തീ പിടിച്ചു: അഗ്നിരക്ഷാ സേനയുടെ ഇടപെടൽ വലിയ അപകടം ഒഴിവാക്കി
പനമരം: പനമരം പഞ്ചായത്ത് ചെറുകാട്ടൂർ കുന്ന് അനിൽ എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക് ആയി സിലിണ്ടറിലേക് തീ പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനാൽ വൻ അപകടത്തിൽ നിന്നും ആണ് കുടുംബം രക്ഷപെട്ടത് ഫയർ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ മാനന്തവാടിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തി വെള്ളം പമ്പ് ചെയ്ത് സിലിണ്ടറിലെ തീ അണക്കുകയും സിലിണ്ടർ തണുപ്പിക്കുകയും ചെയ്തതിനു ശേഷം സിലിണ്ടർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. മറ്റ് അപകടസാധ്യതകൾ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തിയാ ശേഷം ആണ് അഗ്നി രക്ഷാ യൂണിറ്റ് മടങ്ങിയത്. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് )സെബാസ്റ്റ്യൻ ജോസഫ്, അസി സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) ഒ ജി പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷപ്രവർത്തനം നടത്തിയത്.





Leave a Reply