April 17, 2026

തരുവണയിൽ സ്നേഹസ്പർശം പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു

0
IMG_20260215_170702
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്നേഹസ്പർശം’ പാലിയേറ്റീവ് രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസ്യ മൊയ്‌ദു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പേര്യ സി.എച്ച്.സി, പോരുന്നനൂർ സി.എച്ച്.സി, നല്ലൂർനാട് ഹോസ്പിറ്റൽ തുടങ്ങിയവയുടെ കീഴിലുള്ള രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ ഒത്തുചേർന്നത്. ഡോ. ഷീജ പേര്യ സ്വാഗതമാശംസിച്ച ചടങ്ങിൽ അഡ്വ. റഷീദ് പടയൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി, ഏകരത്ത് മൊയ്‌ദു ഹാജി, പി. ഉസ്മാൻ, അബ്ദുള്ള കാഴ്ചങ്കണ്ടി, ബ്ലോക്ക് മെമ്പർ ഉഷാ വിജയൻ, ബേബി മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രാജേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *