November 7, 2026

അക്ഷര പുരസ്കാരം സ്റ്റെല്ല മാത്യുവിന്

0
IMG_20260215_175936
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ അക്ഷര പുരസ്കാരത്തിന് സ്റ്റെല്ല മാത്യുവിന്റെ ‘ഒരാൾക്കുള്ള മൂന്ന് ചായകൾ’ എന്ന കവിതാ സമാഹാരം അർഹമായി. 5000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 17-ന് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപികയായ സ്റ്റെല്ല മാത്യുവിന്റെ ഈ കൃതിക്ക് ഇതിനോടകം മുട്ടത്ത് സുധ പുരസ്കാരം, കവിതകൾക്ക് കനിവ് പുരസ്കാരം, കവല പുരസ്കാരം, സംസ്ഥാനതല വിദ്യാരംഗം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *