ഡയാന ക്ലബ്ബ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
മാനന്തവാടി : ഡയാന സ്പോർട്‌സ് ആന്റ് ആർട്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ക്ലബ്ബ് പ്രസിഡണ്ട് പയസ് പി.എം.അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ സി.കുഞ്ഞബ്ദുള്ള, ബിജു പി.ടി. മുൻ ക്ലബ്ബ് പ്രസിഡണ്ട് ഇ.എം.ശ്രീധരൻ മാസ്റ്റർ, കടവത്ത് മുഹമ്മദ് , ഡോ: സി.കെ. രൺജിത്ത്, കടവത്ത് ഷറഫുദ്ദീൻ, വെങ്കിട്ട സുബ്രമണ്യൻ, എൻ.എ.റഹീം, എ.കെ.ശശീധരൻ,മനോഹരൻ ചാത്തമ്പത്ത് ആബൂട്ടിഎന്നിവർ സംബന്ധിച്ചു. സെക്രട്ടറി ഡോ: ഉസ്മാൻ വി.പി. സ്വാഗതവും ട്രഷറർ അജയൻ പി.പി.നന്ദിയും പറഞ്ഞു.





Leave a Reply