ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ 102-ാം വാർഷികാഘോഷം ‘എസ്പെരൻസ-2k 26’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂളിന്റെ 102-ാം വാർഷികാഘോഷം ‘എസ്പെരൻസ-2k 26’ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. വാർഷികാഘോഷത്തോടൊപ്പം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടന്നു. ടി. സിദ്ധിഖ് എം.എൽ.എ. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സക്കീർ വി.പി. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് രാജൻ സി.വി. സ്കൂൾ പത്രമായ ‘ക്യൂട്ട് ന്യൂസ് ഡോട്ട് കോം’ പ്രകാശനം ചെയ്തു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൽ.സി. ജോർജ്, വാർഡ് മെമ്പർമാരായ നൗഫൽ, ശ്രീജിൻ, ഷൈനി ദേവസ്യ, പി. സംഷാദ്, ചുണ്ടേൽ സെന്റ് ജൂഡ്‌സ് കോൺവെന്റ് മദർ സുപ്പീരിയറും മുൻ പ്രധാനാധ്യാപികയുമായ സി. മേരി ലിസി, കുഞ്ഞാർമ്മ കൂട്ടായ്മ സെക്രട്ടറി എം. വേലായുധൻ, ഹൈസ്കൂൾ പി.ടി.എ. പ്രസിഡന്റ് ഡെൻസി ജോൺ, മദർ പി.ടി.എ. പ്രസിഡന്റ് ഷംല, മുൻ പി.ടി.എ. പ്രസിഡന്റ് റോബിൻസൺ ആന്റണി, സ്കൂൾ ലീഡർ കുമാരി ഫാത്തിമ അംന എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകരായ ജാസി , ഷേർളി, സാറ്റോ , ഫിലോമിന എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൽ.എസ്.എസ്. ജേതാവ് മാസ്റ്റർ അമൻ അൽത്താഫ്, ചിത്രരചനയിൽ മികവ് തെളിയിച്ച കുമാരി തൻസിയ, അൽമാഹിർ ടാലന്റ് വിജയി കുമാരി ഫാത്തിമ നസ്രിൻ എന്നിവർക്കും ഉപഹാരങ്ങൾ നൽകി. വിവിധ ക്ലാസുകളിൽ പഠന മികവ് പുലർത്തിയ കുട്ടികൾക്കും സബ് ജില്ലാ ശാസ്ത്ര-കലാ മേളകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെ നൃത്തവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് റോമില ഹണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജൂലി കെ.പി. നന്ദിയും പറഞ്ഞു.





Leave a Reply