April 16, 2026

ജില്ലാ സെമിനാറും അക്ഷര പുരസ്കാരവിതരണവും നടത്തി   

0
IMG_20260218_113159
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ : വയനാട് ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെമിനാറും, മൂന്നാമത് അക്ഷര പുരസ്കാര വിതരണവും മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കൊണ്ട് “കേരളം- എഴുത്ത്, വായന, പ്രതിരോധം ” എന്ന വിഷയത്തിൽ വിഷയാവതരണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. സാഹിത്യ മേഖലയിലെ വിവിധ പുരസ്കാരങ്ങൾ എഴുത്തുകാരി ഷീലടോമി, ഡോ. കെ രമേശൻ, സി വി ജോയ്, സ്റ്റെല്ല മാത്യു എന്നിവർ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച ലൈബ്രറിയായി മാനന്തവാടി, ഗോത്രദീപം ട്രൈബൽ ലൈബ്രറിയും,ജില്ലയിലെ മികച്ച ലൈബ്രേറിയൻ അവാർഡ് മാണ്ടാട്, ഗ്രാമോദയം ക്ലബ്ബ്‌ ആന്റ് ലൈബ്രറിയിലെ പി. എം. എൽദോയും ഏറ്റുവാങ്ങി. മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രറിയായി വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയും, വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രറിയായി വണ്ടിയാമ്പറ്റ യുവശബ്ദം ഗ്രന്ഥശാലയും, ബത്തേരി താലൂക്കിലെ മികച്ച ലൈബ്രറിയായി പാപ്ലശ്ശേരി, ഇ കെ നായനാർ വായനശാലയും അവാർഡുകൾ ഏറ്റുവാങ്ങി.മികച്ച താലൂക്ക് ലൈബ്രേറിയൻമാരായി വി പി ഷിനോജ് (മാനന്തവാടി ),കെ. ജെ. തോമസ് (ബത്തേരി ), ജാസ്മിൻ ലിജോ (വൈത്തിരി ) അവാർഡ് ഏറ്റുവാങ്ങി.ജില്ലാ തല വായനമത്സര വിജയികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. പനങ്കണ്ടി സദ്ഭാവന കമ്മ്യൂണിക്കേഷന്റെ പാട്ടരങ്ങും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.കെ. സത്താർ അധ്യക്ഷത വഹിച്ചു.മുട്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന. സി. നായർ, ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. സാജിത, ജില്ല ജോയിന്റ് സെക്രട്ടറി എം. ദേവകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ പി.ശിവദാസ്, താലൂക്ക് പ്രസിഡണ്ട്മാരായ സി. കെ രവീന്ദ്രൻ,ടി. എം.നളരാജൻ, കെ. ഷബിത, താലൂക്ക് സെക്രട്ടറി വി. എൻ ഷാജി സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ സുധീർ സ്വാഗതവും, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം സുമേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *