April 16, 2026

വാർഷികാഘോഷവും സമ്മാനദാനവും സംഘടിപ്പിച്ചു

0
IMG_20260218_122253
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം :പച്ചിലക്കാട്‌ പ്രവർത്തിക്കുന്ന എപിജെ പബ്ബിക് സ്കൂൾ 2025-26 വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. കലാകായിക മത്സരങ്ങളിലും വൈ എം സി എ കലോത്സവത്തിലും കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു.

സ്പന്ദൻ 2026 എന്ന പേരിൽ നടന്ന വാർഷികാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. യൂസഫ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് റഷീനാ സുബൈർ, ബ്ലോക്ക് അംഗം എം.സി. സെബാസ്റ്റ്യൻ, വാർഡംഗം അബ്ബാസ് പുന്നോളി, വി.ജെ. തോമസ് ഷൈനി ബിജു ഇ സി അഷറഫ് , തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജെന്നി ഈപ്പൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധങ്ങളായ കലാ പരിപാടികളും സമ്മാനവിതരണവും നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *