യാത്രയയപ്പും റമളാൻ മുന്നൊരുക്ക പ്രഭാഷണവും ദുആ മജ്ലിസും നടത്തി
ചിലഞ്ഞിച്ചാൽ: ജില്ലയിലെ ദീനീ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മദീനത്തു സി.എം ഇസ്ലാമിക് അക്കാദമിയിൽ ഈ വർഷം ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ദുആ മജ്ലിസും റമളാൻ മുന്നൊരുക്കവും നടത്തി. മദീനത്തു സി.എം അങ്കണത്തിൽ വെച്ച് നടന്ന ‘നമ്മുടെ നേതൃത്വം’ എന്ന വിഷയത്തിലെ പഠന ക്ലാസിനും റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിനും പ്രഗൽഭ വാഗ്മിയും പ്രഭാഷകനുമായ താഹിർ സഖാഫി മഞ്ചേരി നേതൃത്വം നൽകി. വൈകുന്നേരം 7 മണിക്ക് അസ്‌കർ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മഹല്ല് പ്രസിഡന്റ് യു.എം അഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. കെ.കെ മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു. ആത്മീയ മജ്‌ലിസിന് ബഹുമാനപ്പെട്ട സയ്യിദ് ത്വാഹിർ തങ്ങൾ നേതൃത്വം നൽകി. ഉപരിപഠനത്തിന് വിവിധ സ്ഥാപനങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള ശഹാദത്ത് സയ്യിദ് അവർകൾ വിതരണം ചെയ്തു. ജില്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട കെ.ഒ അഹമ്മദ് കുട്ടി ബാഖവി പരിപാടിയിൽ പങ്കെടുത്തു. ഈ വർഷം ഉപരിപഠനത്തിന് പോകുന്നവർക്കുള്ള മോമെന്റോ മഹല്ല് സെക്രട്ടറി അബൂബക്കർ നൽകി. അടുത്ത അധ്യയന വർഷത്തേക്കുള്ള ഹിഫ്സ് കോളേജ് 6, 7 ക്ലാസുകളിലേക്കും ദഅവ പ്ലസ് വണ്ണിലേക്കും അഡ്മിഷൻ ആരംഭിച്ചതായി ചടങ്ങിൽ അറിയിച്ചു. ഷാഹിദ് അദനി കുമരംപുത്തൂർ ആശംസകൾ നേർന്നു. മദീനത്തു സി.എം മാനേജർ യു.പി അനസ് സഖാഫി സ്വാഗതവും യു.പി അലി ഫൈസി നന്ദിയും പറഞ്ഞു.





Leave a Reply