May 2, 2026

പടിഞ്ഞാറത്തറയിൽ കെട്ടിട ഉടമയുടെ വിചിത്ര നിലപാട്’: വ്യാപാരികൾ ദുരിതത്തിൽ. 

0
IMG-20260219-WA0074
By ന്യൂസ് വയനാട് ബ്യൂറോ

ടൗണിലെ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്സ് ഉടമയുടെ വിചിത്രമായ നിലപാടുകൾ കാരണം ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ വ്യാപാരികൾ. വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമ അനുവദിക്കാത്തതാണ് കച്ചവടക്കാരെയും പൊതുജനങ്ങളെയും ഒരുപോലെ വലയ്ക്കുന്നത്. ഇതേച്ചൊല്ലി വ്യാപാരികളും കെട്ടിട ഉടമയും തമ്മിലുള്ള തർക്കം ഇപ്പോൾ കനത്തിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്സിലെ കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമ അനുവദിക്കുന്നില്ലത്രെ. പാർക്കിംഗിന് ശ്രമിക്കുന്നവരെ നേരിട്ടെത്തി തടയുന്നതായാണ് പരാതി. വലിയ സൂപ്പർമാർക്കറ്റ് ,ബേക്കറി ,ഇലക്ട്രിക്കൽ ,ജ്വല്ലറി ,ദന്താശുപത്രി തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. സാധനങ്ങൾ വാങ്ങുന്നതിന് മാത്രമല്ല മറ്റ് പല ആവശ്യങ്ങൾക്കും ആളുകൾ എത്താറുണ്ട്.

കടകൾ തുറക്കുന്നതിന് മുൻപായി കച്ചവടക്കാരുടെ സുഹൃത്തുക്കൾ വാഹനം പാർക്ക് ചെയ്യുന്നതും കെട്ടിട ഉടമ ചോദ്യം ചെയ്യുകയാണ്.കഴിഞ്ഞ ദിവസം അതിരാവിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ബൈക്ക് പാർക്ക് ചെയ്തപ്പോൾ തട്ടിക്കയറിയ ത്രെ. ടോയ്ലറ്റിൽ പോയി പെട്ടന്ന് തിരിച്ച് വരാമെന്ന് പറഞ്ഞങ്കിലും സമ്മതിക്കാതെ റോഡിലേക്ക് ബൈക്ക് തള്ളി മറിച്ചതായും പരാതിയുണ്ട്. അതേ സമയം പലരും രാവിലെ വാഹനം വെച്ച് വൈകുന്നേരം തിരിച്ചെടുക്കുന്ന പ്രവണത ശ്രദ്ധയിൽ പെട്ടതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഉടമ വിശദീകരിച്ചു. തൻ്റെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് അനധികൃത വാഹന പാർക്കിംഗ് തടസമുണ്ടാക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

 

 

 

കൃത്യമായ പാർക്കിംഗ് സൗകര്യം ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ മറ്റു കടകളെ ആശ്രയിക്കുന്ന അവസ്ഥയാണ്. ഇത് ലക്ഷങ്ങൾ അഡ്വാൻസ് നൽകി കച്ചവടം തുടങ്ങിയ വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടത്രെ.

ഒരു കെട്ടിടം വാടകയ്ക്ക് നൽകിക്കഴിഞ്ഞാൽ അവിടുത്തെ കച്ചവടത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ഉടമ ബാധ്യസ്ഥനാണ്. എന്നാൽ, ഇവിടെ വ്യാപാരികളുടെ അവകാശത്തിന്മേൽ ഉടമ കടന്നുകയറുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പറയുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *