May 2, 2026

പൊരുന്നനൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 21 

0
IMG_20260219_174327
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ: പൊരുന്നനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് ഏഴാംമയിൽ കൊച്ച ബിൽഡിംഗ് ഹാളിൽ നടക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടറും വിവിധ രാഷ്ട്രീയ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

 

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും വില്ലേജ് ഓഫീസർ കൺവീനറായും സംഘടക സമിതി രൂപീകരിച്ചു. സംഘടക സമിതി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ മമ്മൂട്ടി മദനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക യോഗം ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പള്ളിയാൽ, പി.കെ. മുഹമ്മദ്, കെ.സി.കെ. നജ്മുദീൻ, പുഷ്പലത, കൂവണ വിജയൻ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് ഓഫീസർ ചടങ്ങിൽ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *