ഇശാഅത്തുൽ ഇസ്ലാം മദ്രസ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
മാനന്തവാടി: എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ നിർവ്വഹിച്ചു. മഹല്ല് പ്രസിഡൻ്റ് പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ഖത്തീബ് അബ്ദുൾ ജലീൽ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി. ഹസൻ, മൊയ്തു ബാഖവി, സലാം ഫൈസി, ഹാരിസ് സഖാഫി, ടി.കെ. ഷക്കീറലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply