നീതിവേദി പുതിയ ഓഫീസ് ഉദ്ഘാടനം നടത്തി
കൽപ്പറ്റ: നീതിവേദിയുടെ പുതിയ ഓഫീസ് കൽപ്പറ്റ എസ്.പി. ഓഫീസ് റോഡിൽ സബ് രജിസ്ട്രാർ ഓഫീസിന് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ഫാ. തോമസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നീതിവേദി പ്രസിഡന്റ് അഡ്വ. ഫാ. സ്റ്റീഫൻ മാത്യു, ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസർ ബിന്ദുഭായ്, ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ ഗീത എൻ.പി., ഇന്റർ ഏജൻസി ഗ്രൂപ്പ് കൺവീനറും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഡേവിഡ് ആലിങ്കൽ, വനിതാ സെൽ എ.എസ്.ഐ. ജാൻസി ജോസ്, അഡ്വ. വി.പി. എൽദോ, ബിജു കാക്കത്തോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply