യാത്രക്കാർക്ക് തണലായി വിഖായ ഇഫ്താർ ടെന്റുകൾ
കല്പറ്റ: വിശുദ്ധ റമദാനിൽ യാത്രക്കാർക്ക് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി എസ് കെ എസ് എസ് എഫ് വിഖായ വിഭാവനം ചെയ്യുന്ന ഇഫ്താർ ടെന്റുകൾക്ക് വയനാട് ജില്ലയിൽ തുടക്കമായി. വൈത്തിരി മേഖലയിലെ ചേലോട് മഖാം പരിസരത്ത് സജ്ജീകരിച്ച ഇഫ്താർ ടെന്റ് എസ് കഎസ് എസ്എഫ് ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി ഉദ്ഘാടനം ചെയ്തു. ഹനീഫ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ചേലോട് മഖാം ഖത്തീബ് നാസർ ഫൈസി പുല്ലമ്പി, നൗഷാദ് കാരാട്ട്, ഫായിസ് തങ്ങൾ, മനാഫ് വി.കെ, സമദ് വടക്കൻ, തസ്‌ലീം ദാരിമി തുടങ്ങിയവർ പങ്കെടുത്തു.
വർഷങ്ങളായി വിഖായയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ ജീവകാരുണ്യ പദ്ധതി ഇത്തവണയും ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ച് വിപുലമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക് സൗജന്യമായി നോമ്പുതുറക്കാൻ ഈ ടെന്റുകളിലൂടെ സാധിച്ചിരുന്നു. വരും ദിവസങ്ങളിൽ ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ ഇഫ്താർ ടെന്റുകൾ പ്രവർത്തനമാരംഭിക്കും. ഉദാരമതികളുടെ സഹകരണത്തോടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.





Leave a Reply