September 22, 2026

സഹോദരങ്ങള്‍ ടൗണ്‍ഷിപ്പില്‍ അടുത്തടുത്ത് താമസിക്കും

0
IMG_20260220_215519
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ചെങ്ങനാറ വീട്ടിലെ സോഹാദങ്ങളായ സി. എന്‍ സുധാകരനും സി. എന്‍ സത്യനും ടൗണ്‍ഷിപ്പിലെ അടുത്തടുത്ത വീടുകളില്‍ താമസിക്കും. ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 20, 21 നമ്പര്‍ വീടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ചൂരല്‍മലയില്‍ അടുത്തടുത്ത് താമസിച്ച സഹോദരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലും ഒരുമിച്ച് തന്നെ താമസിക്കും. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ അടുത്തടുത്ത വീടുകള്‍ കിട്ടിണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സംഭവിച്ചതിന്റെ സന്തോഷത്തിലാണ് സുധാകരനും സത്യനും. ഒരു പ്രദേശത്ത് ഒരുമിച്ച് ജീവിച്ചവര്‍ മാതൃകാ ടൗണ്‍ഷിപ്പില്‍ വീണ്ടും ഒന്നായി ജീവിക്കാന്‍ പോകുന്നെന്ന സന്തോഷത്തിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *