June 12, 2026

കണ്ണാരം പുഴ പ്രശ്നം: വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് റദ്ദാക്കാൻ മന്ത്രിയുടെ നിർദ്ദേശം

0
IMG_20260221_095542
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി: കണ്ണാരം പുഴയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെട്ട് എൻ.സി.പി നേതാക്കൾ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ, സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ എന്നിവർ വിഷയത്തിൽ മന്ത്രിയുമായി സംസാരിച്ചതിനെത്തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് പ്രസിഡന്റ്‌ എം.കെ. ബാലൻ, സെക്രട്ടറി സുജിത് പി.എ. എന്നിവർ സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡനുമായി കൂടിക്കാഴ്ച നടത്തുകയും, പുൽപള്ളി സബ് രജിസ്ട്രേഷൻ ഓഫീസർക്ക് നൽകിയ ഉത്തരവ് റദ്ദാക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *