June 12, 2026

മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം വേഗത്തിലാക്കണം: കെ.എസ്.ടി.സി

0
IMG_20260221_102259
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ (കെ.എസ്.ടി.സി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. വെള്ളാർമല പരിസരത്ത് തന്നെ സ്കൂളിനായി ഭൂമി കണ്ടെത്തുകയും ഫണ്ട് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾ ഇനിയും വേഗത്തിലാകേണ്ടതുണ്ട്.

നിലവിൽ മേപ്പാടി ഗവ. സ്കൂളിലും പഞ്ചായത്ത് കെട്ടിടത്തിലുമായാണ് സ്കൂളുകൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും ചൂരൽമല ഭാഗത്തുനിന്ന് 12 കിലോമീറ്ററോളം യാത്ര ചെയ്താണ് മേപ്പാടിയിൽ എത്തുന്നത്. ചൂരൽമലയിൽ തന്നെ സുരക്ഷിതമായ സ്ഥലം കണ്ടെത്തി സ്കൂൾ പുനർനിർമ്മിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി എ.എ. സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

ജില്ലാ പ്രസിഡൻ്റ് ഒ.കെ. മുഹമ്മദ് ഷാനവാസ് അധ്യക്ഷത വഹിച്ചു. എ.വൈ. നിഷാല, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, വി.കെ. കൃഷ്ണപ്രസാദ്, എ.വൈ. നയനാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

 

പുതിയ ഭാരവാഹികളായി

ഒ കെ മുഹമ്മദ് ഷാനവാസ് ( പ്രസിഡൻ്റ് )

പി ജെ ജോമിഷ് ( സെക്രട്ടറി )

സിജോയ് ചെറിയാൻ ( ട്രഷറർ)

പി ആർ ദിവ്യ ( വൈ. പ്രസിഡൻ്റ് )

വി കെ കൃഷ്ണപ്രസാദ് (ജോ സെക്രട്ടറി)

എന്നിവരെ തിരഞ്ഞെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *