May 7, 2026

ഇ. മുസ്തഫയ്ക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം

0
IMG_20260221_124611
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ (കേരള ഘടകം) ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ. മുസ്തഫയ്ക്ക് ലഭിച്ചു. എൻ. കെ. പ്രേമചന്ദ്രൻ എം.പി.യിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. വിദ്യാഭ്യാസ രംഗത്തെ സജീവ ഇടപെടലുകളും സ്കൂൾ തലത്തിൽ നടപ്പാക്കുന്ന നവീന പ്രവർത്തനങ്ങളും പരിഗണിച്ചാണ് മുസ്തഫയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളിൽ പഠന താത്പര്യം വളർത്തുന്നതിനും വിവിധ പഠന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അറബിക് അധ്യാപകനായിരിക്കെത്തന്നെ നിരവധി ഗണിതപഠന പുസ്തകങ്ങൾ രചിച്ചതും അധ്യാപക-വിദ്യാർത്ഥി പരിശീലകനായും മത്സര പരീക്ഷാ പരിശീലകനായും പ്രവർത്തിച്ചുവരുന്നതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സവിശേഷമാക്കുന്നു. അധ്യാപനരംഗത്തെ ഈ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ അദ്ദേഹത്തെ ആദരിച്ചത്. 2025-ലെ സുഗതകുമാരി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ജ്യോതി അവാർഡും മുസ്തഫ  നേടിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *