May 7, 2026

പാണാവള്ളി എം.വൈ. അബ്ദുല്ല മുസ്‌ലിയാർ(68) നിര്യാതനായി

0
IMG_20260221_162821
By ന്യൂസ് വയനാട് ബ്യൂറോ

 

പാണാവള്ളി: പ്രമുഖ സൂഫിവര്യൻ ശൈഖ് യൂസുഫുൽ ഖാദിരിയുടെ മകനും തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും വൈജ്ഞാനിക നായകനുമായ പാണാവള്ളി എം.വൈ. അബ്ദുല്ല മുസ്‌ലിയാർ (68) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ പാണാവള്ളി കേന്ദ്രീകരിച്ച് മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന അദ്ദേഹം, ദാറുൽ ഹിഖം ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ സ്ഥാപക ശിൽപിയും പ്രിൻസിപ്പലുമാണ്. കാഞ്ഞിപ്പുഴ കിഴക്കടത്ത് മുഹമ്മദ് മുസ്ലിയാർ മകൾ അദീബയാണ് ഭാര്യ. വൈജ്ഞാനിക മേഖലയ്ക്ക് വലിയ നഷ്ടം സംഭവിച്ച അദ്ദേഹത്തിന്റെ വിയോഗത്തിൽ നാട് അനുശോചിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *