പൊരുന്നനൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ഉദ്ഘാടനം നടത്തി
തരുവണ: പൊരുന്നനൂർ സ്മാർട്ട് വില്ലേജ് ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു. തരുവണയിൽ നടന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, ജില്ലാ പഞ്ചായത്ത് അംഗം മുഫീദ തസ്‌നി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആസ്യ മൊയ്‌തു, വാർഡ് മെമ്പർ മമ്മൂട്ടി മദനി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply