June 25, 2026

കൽപ്പറ്റ നഗരസഭ സി.ഡി.എസ് ഭരണസമിതി അധികാരമേറ്റു

0
IMG_20260221_175833
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ സി.ഡി.എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സി.ഡി.എസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സഫിയ അസീസിന് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ വി.പി. ഫൈസൽ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വൈസ് ചെയർപേഴ്സൺ ബീന രതീഷിനും, കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 30 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ചെയർപേഴ്സൺ സഫിയ അസീസ് സത്യവാചകം ചൊല്ലിക്കൊടുത്ത് ഭരണചുമതല കൈമാറി. നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശശിധരൻ മാഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. മുഹമ്മദ് റാഫിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. വർഗ്ഗീസ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ആർ. ബിനി, കൗൺസിലർമാരായ വി.സി. രവി, ഒ.പി. ഷമീർ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, മെമ്പർ സെക്രട്ടറി സി.എസ്. ബിജു, മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *